
ഒക്ടോബറിന്റെ അവസാനവും നവംബറിന്റെ ആദ്യവുമായി തിരുവനന്തപുരത്ത് തീയേറ്ററുകളില്‍ കണ്ട രണ്ടു ചിത്രങ്ങളാണ് ഇന്ത്യന്‍ റുപ്പിയും കൃഷ്ണനും രാധയും... ഈ ചിത്രങ്ങളിലെ രണ്ടു താരങ്ങള്‍ മലയാള സിനിമയുടെ വിപ്ലവകാരികളാവുകയാണ്.. അഭിനയത്തിന്റെ അങ്ങേത്തലയ്ക്കല്‍ നില്‍ക്കുന്ന തിലകനും ഇങ്ങേത്തലയ്ക്കലെന്ന് ഒരു കൂട്ടം ചലച്ചിത്ര ബുദ്ധിജീവികള്‍ വി
ധിയെഴുതുന്ന സന്തോഷ് പണ്ഡിറ്റും.. കുറേക്കാലമായി തകര്‍ക്കപ്പെട്ടിരുന്ന ചലച്ചിത്രജീവിതത്തില്‍ നിന്നുള്ള തിലകന്റെ തിരിച്ചുവരവാണ് ഇന്ത്യന്‍ റുപ്പിയിലെ അച്യുതമേനോന്‍ എന്ന കഥാപാത്രം.... ക്യാമറയൊഴിച്ച് ഒരു സിനിമയ്ക്കാവശ്യമുള്ള മറ്റു ജോലികളെല്ലാം ചെയ്തുകൊണ്ടുള്ള വെള്ളിത്തിരയിലേക്കുള്ള കുതിച്ചുചാട്ടമാണ് സന്തോഷ് പണ്ഡിറ്റിന്റേത്...
സന്തോഷ് പണ്ഡിറ്റിന്റെയും തിലകന്റേയും ധൈര്യം അംഗീകരിക്കപ്പെടേണ്ടതാണ്. കഴിഞ്ഞ മുപ്പതുവര്‍ഷത്തിലധികമായി മലയാള സിനിമയില്‍ നിറഞ്ഞാടി പത്തിലധികം ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ തിലകനെ ഒതുക്കിയത് ചലച്ചിത്രലോകത്തെ 'സുഹൃത്തുക്കള്‍' തന്നെയാണ്. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ പതിനഞ്ചിനക
ത്ത് ചിത്രങ്ങളില്‍ മാത്രമേ മലയാള സിനിമയ്ക്ക് അദ്ദേഹത്തെ അഭിനയിപ്പിക്കാനായുള്ളു... അടിച്ചമര്‍ത്തപ്പെടുന്തോറും ശക്തിപ്പെട്ടുവരുന്ന തിലകനിലെ വീര്യം അച്യുതമേനോനെ കാഴ്ചക്കാരന്റെ ആവേശമാക്കി മാറ്റാന്‍ സാധിച്ചു. ഈ കഥാപാത്രത്തെ അദ്ദേഹത്തിലേക്കെത്തിച്ച രഞ്ജിത്തിനും ഇതില്‍ അഭിമാനിക്കാം.
സന്തോഷ് പണ്ഡിറ്റ് മറ്റൊരു അത്ഭുതമാണ്... അ്ഞ്ചുലക്ഷം രൂപയില്‍ സിനിമ നിര്‍മ്മിക്കുകയും മൂന്നാഴ്ചകൊണ്ട് മൂന്നിരട്ടി രൂപ തീയേറ്ററില്‍ നിന്നും വാരുകയും ചെയ്ത സന്തോഷ് പണ്ഡിറ്റ് നമ്മുടെ ചലച്ചിത്രതമ്പുരാന്‍മാരുടെ നെഞ്ചത്തുകസേരയിട്ടിരുന്നുകൊണ്ടാണ് തന്റെ അടുത്ത ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. എങ്ങനെയൊരു ചിത്രം വിജയിപ്പിക്കാം (എങ്ങനെ കാശുണ്ടാക്കാം) എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും... ഇതിനേക്കാള്‍ ചിലവുകുറഞ്ഞ രീതിയില്‍ രണ്ടു മൂന്നു ബഡ് റൂമിലും കുളിമുറികളിലുമായി ഷൂട്ട് ചെയ്ത് അരണ്ടവെളിച്ചത്തില്‍ പ്രദര്‍ശിപ്പിച്ച് യുവാക്കളെ കോള്‍മയിര്‍ കൊള്ളിച്ച് കാശുകൊയ്ത ഷക്കീലചിത്രങ്ങള്‍ക്ക് ശേഷം യുവാക്കളെ ഇത്രയേറെ ആകര്‍ഷിച്ച ഒരു ചിത്രം അടുത്തകാലത്ത് തീയേറ്ററുകളിലെത്തിയിട്ടില്ല...
താനൊരുക്കിയ ഗാനങ്ങളുടെ യൂടൂബിലെ പ്രിവ്യുവിലൂടെയും യൂടൂബില്‍ ഹിറ്റായ ട്രെയിലറിലൂടെയും താന്‍ എന്താണ് സിനിമയിലൂടെ ഉദ്ദേശിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കിയിരുന്നു. അതു മനസ്സിലാക്കിയിട്ടു തന്നെയാണ് തീയേറ്ററിലേക്ക് യു
വാക്കള്‍ കാശുകൊടുത്ത് ഇടിച്ചുകയറിയത്.... ഫാന്‍സ് അസോസിയേഷനുകളെ സൃഷ്ടിച്ച് ബള്‍ക്കായി ടിക്കറ്റ് പര്‍ച്ചേസ് ചെയ്ത് തീയേറ്ററുകള്‍ക്ക് മുന്‍വശം ഉത്സവപ്പറമ്പും രണ്ടു മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഫഌക്‌സ് ബോര്‍ഡുകളുടെ ശവപ്പറമ്പുമാക്കുന്ന തരത്തിലേക്ക് സന്തോഷ് പണ്ഡിറ്റ് അധഃപതിച്ചിട്ടില്ലെന്ന് വിശ്വസിക്കാം.
കൃഷ്ണനും രാധയും എന്ന സിനിമയെക്കാള്‍ മോശം നിലവാരത്തിലുള്ള (സിനിമയുടെ ഷൂട്ടിംഗ് പോലും കണ്ടിട്ടില്ലാത്ത വ്യക്തിയാണ് താന്‍ എന്ന് സന്തോഷ് പറയുന്നുണ്ട്...) ചിത്രങ്ങള്‍ പടച്ചുവിട്ട നമ്മുടെ ചലച്ചിത്ര തമ്പുരാന്‍മാര്‍ക്ക് ഇയാളുടെ ചിത്രങ്ങള്‍ കാശുമുടക്കി കാണുന്ന പ്രേക്ഷകനും നല്‍കുന്ന അടി വളരെ വലുതാണ്...

തിലകന്റെ കാര്യവും വ്യത്യസ്തമല്ല... മലയാള സിനിമയിലെ ഈ അതുല്യ പ്രതിഭയെ ഒതുക്കിയതെന്തിന് എന്ന് നമ്മു
ടെ ചലച്ചിത്ര തമ്പുരാക്കന്‍മാര്‍ തീര്‍ച്ചയായും ഇന്ത്യന്‍ റുപ്പീ കണ്ടാല്‍ ചിന്തിക്കും... അത്രയ്ക്ക് മെയ് വഴക്കത്തോടെയാണ്
അച്യുതമേനോനെ അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചത്... കഴിഞ്ഞ ആറുവര്‍ഷമായി വിനയന്റെയോ മറ്റു ചില ലോബഡ്ജറ്റ് സംവിധായകന്‍മാരുടെയോ ചിത്രങ്ങളില്‍ മാത്രം തലകാണിച്ച് കഴിയാനായിരുന്നു അദ്ദേഹത്തിന്റെ വിധി...
ഈ രണ്ട് പേരും മലയാളസിനിമയില്‍ നല്‍കിയ സന്ദേശമെന്താണെന്ന് നമ്മുടെ ചലച്ചിത്രകാരന്‍മാര്‍ ചിന്തിക്കണം...